17-കാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷൻ സ്‌പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്‌റ്റിൽ

കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് എടത്തൊടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെസി. ഷാജുവിനെയാണ് മുഴക്കുന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

By Senior Reporter, Malabar News
pocso case arrest
Representational image
Ajwa Travels

കണ്ണൂർ: പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷൻ സ്‌പീക്കറായ, ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ അറസ്‌റ്റിൽ. കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് എടത്തൊടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെസി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

17-കാരിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാൾക്കെതിരെ മുൻപും ഇത്തരം പരാതി ഉയർന്നിരുന്നുവെന്നും വിവരമുണ്ട്. പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സംസ്‌ഥാന ഫാക്കൽറ്റിയായി പ്രവർത്തിച്ച് വരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവൽക്കരണ ക്ളാസുകളും എടുത്തിരുന്നു.

സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം സ്‌ഥിരമായി മോട്ടിവേഷണൽ വീഡിയോകൾ ചെയ്‌തിരുന്നു. മാസ്‌റ്റർ ട്രെയിനർ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. സൈക്കോളജിസ്‌റ്റ്, ഫിസിയോ തെറപ്പിസ്‌റ്റ്‌, ലൈഫ് സ്‌കിൽ ട്രെയ്‌നർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഷാജുവിനെ റിമാൻഡ് ചെയ്‌തു.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE