ന്യൂഡെൽഹി: യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. അനുജ് അഗ്‌നിഹോത്രിക്കാണ് ഒന്നാം റാങ്ക്. ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു. ആർ.ശ്രുതി (18ആം റാങ്ക്), ജെഎസ്. ശ്രീജ (57), ബി. ഗോപിക (105), ആർ. അജയ് (109), വിസി. ശ്രീലക്ഷ്‌മി (133) എന്നിവരാണ് മലയാളികൾ.
രാജേശ്വരി സുവേ രണ്ടാം റാങ്കും ആകാൻഷ് ധുൽ മൂന്നാം റാങ്കും നേടി. ആകെ 958 പേർ യോഗ്യത നേടി. upsc.gov.in, upsconline.gov.in എന്നീ സൈറ്റുകളിൽ ഫലം അറിയാം. ഓരോത്തർക്കും എത്രമാർക്ക് ലഭിച്ചെന്ന് ഇന്നുമുതൽ 15 ദിവസത്തിനകം വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്ന് യുപിഎസ്‌സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
2025 ഓഗസ്‌റ്റിൽ ആയിരുന്നു പരീക്ഷ. ഡിസംബർ, ഈവർഷം ഫെബ്രുവരി മാസങ്ങളിലായാണ് പഴ്‌സണാലിറ്റി ടെസ്‌റ്റ് നടത്തിയത്. ഐഎഎസ്, എഐഎസ്എഫ്, ഐപിഎസ്, സെൻട്രൽ സർവീസസ്- ഗ്രൂപ്പ് എ- ഗ്രൂപ്പ് ബി എന്നീ പോസ്‌റ്റുകളിലേക്കാണ് നിയമനം. തുടർ നിയമന നടപടികൾ ഉടൻ ആരംഭിക്കും.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!





































