കോഴിക്കോട്: നഗരഹൃദയത്തിൽ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള സെന്റ് പാട്രിക്‌സ് പള്ളിക്ക് പിന്നാലെ മതബോധന ഓഫീസിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ ഏകദേശം 4.45ന് ആണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു.
ചാലപ്പുറം പുഷ്‌പ ജങ്ഷന് സമീപം ഫ്രാൻസിസ് പാലത്തിന്റെ തുടക്കത്തിൽ റെയിൽവേപാളത്തിന് തൊട്ടടുത്താണ് പള്ളി സ്‌ഥിതി ചെയ്യുന്നത്. കെട്ടിടത്തിന് സമീപം പാർക്ക് ചെയ്‌ത കാറിനും ഭാഗികമായി തീപിടിച്ചു. പള്ളി വികാരിയുടെ കാറിനാണ് തീപിടിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കെട്ടിടത്തിന്റെ മുകളിൽ നിൻ താഴേക്ക് ചാടുന്നത് കാണാം.
പള്ളിയുടെ കെട്ടിടത്തിനും കാറിനും ആരോ തീയിട്ടുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ചെമ്മങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. സെന്റ് പാട്രിക്‌സ് പള്ളിക്ക് പിന്നിൽ മതബോധന ക്ളാസുകൾ നടന്നുവന്ന പഴയ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മേൽക്കൂരയും ഫർണിച്ചറുകളും ഉൾപ്പടെ കെട്ടിടം പൂർണമായും നശിച്ചു.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി







































