കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വിഡി. സതീശനെതിരെ ഇടി. ടൈസൺ എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കും. സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
നിലവിലെ കയ്‌പ്പമംഗലം എംഎൽഎയായ ടൈസൺ, ഇവിടെ രണ്ട് ടേം പൂർത്തിയാക്കിയ ശേഷമാണ് പറവൂരിലേക്ക് മാറുന്നത്. പ്രതിപക്ഷ നേതാവിനെതിരെ ശക്‌തനായ എതിരാളിയെ രംഗത്തിറക്കി അദ്ദേഹത്തെ മണ്ഡലത്തിൽ തളച്ചിടാനും വിജയത്തുടർച്ച ഇല്ലാതാക്കാനുമാണ് സിപിഐ ലക്ഷ്യമിടുന്നത്.
കാൽനൂറ്റാണ്ടായി പറവൂരിലെ എംഎൽഎയായ സതീശനെ തളയ്‌ക്കാൻ ടൈസണ് സാധിക്കുമെന്നാണ് സിപിഐ വിലയിരുത്തൽ. 2001ൽ ആദ്യമായി നിയമസഭയിൽ എത്തിയ സതീശൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സിപിഐയിലെ എംടി. നിക്‌സണെയാണ് കഴിഞ്ഞതവണ സതീശൻ പരാജയപ്പെടുത്തിയത്. 21,301 വോട്ടുകൾക്കായിരുന്നു 2021ലെ സതീശന്റെ വിജയം.
Most Read| അക്ഷരങ്ങളെ ഉൾക്കാഴ്‌ചകൊണ്ട് നേരിട്ട് ജസീല; 397ആം റാങ്ക് തിളക്കം







































