കോട്ടയം: വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിന് സമീപമുള്ള വാടക വീട്ടിൽ സാജൻ (33), ഭാര്യ വാഴൂർ സ്വദേശി അനുഷ (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടാം നിലയിലുള്ള വാടക വീട്ടിലെ മുറിയിൽ രക്‌തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവിടെ നിന്ന് ഇന്നലെ രാത്രിയിൽ വഴക്ക് കേട്ടിരുന്നതായി പരിസരവാസികൾ പറയുന്നു. ഫോൺ വിളിച്ചപ്പോൾ എടുത്തില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും പരിസരവാസികൾ പറയുന്നു.
രണ്ടര വയസുള്ള മകനും ഇവർക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. ഉറക്കം ഉണർന്ന് കുട്ടി കരയുന്നത് കേട്ടാണ് വീടുടമസ്‌ഥർ ഇവരെ ഫോണിൽ ബദ്ധപ്പെടാൻ ശ്രമിച്ചതും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതും.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം





































