യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ ഭീഷണികളെ പ്രതിരോധ സേന വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

By Senior Reporter, Malabar News
iran-israel-us-conflict
Iran-Israel Conflict (Image Courtesy: Hindustan Times)
Ajwa Travels

ടെഹ്‌റാൻ: യുഎഇക്ക് നേരെ ഇന്നും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ ഭീഷണികളെ പ്രതിരോധ സേന വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും സുരക്ഷാ ഉദ്യോഗസ്‌ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള ആദ്യഘട്ട നീക്കമെന്ന നിലയിൽ, ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ശക്‌തമായ ബോംബാക്രമണം നടത്തി.

ഏകദേശം 2268 കിലോഗ്രാം ഭാരമുള്ള, ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള ഡീപ് പെനട്രേറ്റർ ബോംബുകളാണ് ഇറാന്റെ തീരപ്രദേശങ്ങളിലെ ഒളിത്താവളങ്ങളെ ലക്ഷ്യംവെച്ച് പ്രയോഗിച്ചത്. അന്താരാഷ്‌ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

അമേരിക്കയും ഇസ്രയേലും തങ്ങളുടെ രാജ്യത്തിനുമേൽ നടത്തുന്ന യുദ്ധത്തിന് തിരിച്ചടിയായാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഈ നിർണായക പാതയിലെ ഉപരോധം ആഗോള തലത്തിൽ ഊർജ വില കുതിച്ചുയരാനും സമുദ്ര ഗതാഗതം തടസപ്പെടാനും കാരണമായി. ഈ സാഹചര്യത്തിലാണ് കടലിടുക്കിൽ തടസങ്ങൾ നീക്കി കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സൈനിക നടപടി അനിവാര്യമാണെന്ന തീരുമാനത്തിലേക്ക് അമേരിക്ക എത്തിയത്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE