കോഴിക്കോട്: എട്ടാം ക്ളാസുകാരനെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ളാസ് വിദ്യാർഥികളായ 15 പേർ ചേർന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ളാസുകാരനെ പിടിച്ചു കൊണ്ടുപോയി സ്‌കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.
കുട്ടിയെ സ്‌കൂൾ ബസിൽ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല. വീട്ടിലെത്തിയ കുട്ടിയുടെ മൂക്കിൽ നിന്നും രക്‌തം വരുന്നത് കണ്ടാണ് രക്ഷിതാക്കൾ കാര്യങ്ങൾ തിരക്കിയത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുടി വെട്ടിയതും പുതിയ ചെരുപ്പ് ഇട്ടതുമൊക്കെ ചോദ്യം ചെയ്‌താണ് മർദ്ദനമെന്നാണ് പരാതി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ







































