കേന്ദ്ര വിമർശനം പാടില്ല; ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ

കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന ആവശ്യം ദൂരദർശൻ അധികൃതർ മുന്നോട്ടുവെച്ചതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

By Senior Reporter, Malabar News
binoy viswam
Ajwa Travels

തിരുവനന്തപുരം: ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ. കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന ആവശ്യം ദൂരദർശൻ അധികൃതർ മുന്നോട്ടുവെച്ചതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

സിപിഐക്ക് അനുവദിച്ച പരിപാടിയിൽ ചില ഭാഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചു. ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരായ പരാമർശങ്ങൾ ഒഴിവാക്കി പരിപാടി റെക്കോർഡ് ചെയ്യാമെന്നാണ് പറഞ്ഞത്. അവസാനത്തെ രണ്ട് ഖണ്ഡികകൾ ഒഴിവാക്കണം എന്നായിരുന്നു ആവശ്യം.

അതോടെയാണ് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. കേന്ദ്രം ഭരിക്കുന്ന രാഷ്‌ട്രീയ പാർട്ടിക്ക് വേണ്ടിയാണ് ഇത്തരം നടപടിയെന്നും ബിനോയ് വിശ്വാസം പറഞ്ഞു. ദൂരദർശൻ സ്വതന്ത്ര സ്‌ഥാപനമാണ്. ബിജെപിയുടെ ചാനൽ അല്ല. ദൂരദർശനെയും ആകാശവാണിയെയും യജമാനന്റെ ശബ്‌ദം മാത്രം കേൾപ്പിക്കാനുള്ള യന്ത്രമായി മാറ്റുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read| ജഗ് വസന്ത്’ ഗുജറാത്ത് തീരത്ത്; മറ്റൊരു കപ്പൽ ഇന്നെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE