ബെംഗളൂരു: 19ആംമത് ഐപിഎൽ ക്രിക്കറ്റിന് ഇന്ന് ബെംഗളൂരുവിൽ തുടക്കം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉൽഘാടന മൽസരത്തിൽ, നിലവിലെ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. മൽസരം വൈകീട്ട് 7.30 മുതൽ ആരംഭിക്കും.
രണ്ടുമാസത്തിലേറെ നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ മേയ് 31ന് ബെംഗളൂരുവിൽ തന്നെയാണ്. ആകെ പത്ത് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 74 മൽസരങ്ങളാണ് ഉള്ളത്. പ്രാഥമിക ഘട്ടത്തിൽ രണ്ട് ഗ്രൂപ്പുകളിലായാണ് മൽസരം. ഓരോ ടീമും സ്വന്തം ഗ്രൂപ്പിലെ ടീമുമായി രണ്ടുതവണയും മറ്റേ ഗ്രൂപ്പിലെ ടീമുമായി ഒരുതവണയും ഏറ്റുമുട്ടും. ഇതിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന നാല് ടീമുകൾ പ്ളേ ഓഫിലെത്തും.
കഴിഞ്ഞ സീസണിൽ ജേതാക്കളായ ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചതിനാൽ ഇക്കുറി വർണാഭമായ ഉൽഘാടന ചടങ്ങുകൾ ഉണ്ടാകില്ല. രാജസ്ഥാൻ റോയൽസ്, ബെംഗളൂരു എന്നീ ടീമുകളെ നിലവിലെ ഉടമകൾ വിറ്റത് ഈയിടെയാണ്.
Most Read| സിലിണ്ടർ കൈയിലുണ്ടോ? മൂന്നാറിൽ പോയി ചിൽ ആവാം, സൗജന്യമായി








































