മോഷണക്കുറ്റം ആരോപിച്ച് പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു; ആറംഗ സംഘം പിടിയിൽ

ഇതരസംസ്‌ഥാന തൊഴിലാളികളുടെ താമസ സ്‌ഥലത്ത്‌ കടന്നുകയറി മൊബൈൽ ഫോൺ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ അടിച്ചുകൊന്നത്.

By Senior Reporter, Malabar News
Kerala Mob Lynching
Photo Credit: The Hindu

കൊച്ചി: പെരുമ്പാവൂരിൽ ഇതരസംസ്‌ഥാനക്കാരനായ യുവാവിനെ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ചാണ് ക്രൂരകൃത്യം. ഇതരസംസ്‌ഥാന തൊഴിലാളികളുടെ താമസ സ്‌ഥലത്ത്‌ കടന്നുകയറി മൊബൈൽ ഫോൺ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ അടിച്ചുകൊന്നത്.

ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. സംഭവത്തിൽ ഇതരസംസ്‌ഥാന തൊഴിലാളികളായ ആറ് അസം സ്വദേശികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സംഘം താമസിക്കുന്ന സ്‌ഥലത്ത്‌ അതിക്രമിച്ചുകയറിയ യുവാവ് മൊബൈൽ ഫോൺ മോഷ്‌ടിക്കാൻ ശ്രമിച്ചെന്നാണ് പ്രതികൾ ആരോപിക്കുന്നത്. തുടർന്ന് യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ എത്തും മുൻപേ മരിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇയാളും ഇതരസംസ്‌ഥാന തൊഴിലാളിയാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.

Most Read| 103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE