പാലക്കാട് കൊടും ചൂട്; ഓട്ടോയുടെ ഗ്ളാസ് പൊട്ടിച്ചിതറി, ഡ്രൈവർക്ക് നിസാര പരിക്ക്

സംസ്‌ഥാനത്ത്‌ പലയിടത്തും ഉഷ്‌ണതരംഗ സമാനസാധ്യതയാണ് ഉള്ളത്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

By Senior Reporter, Malabar News
Rising-Temperature
Rep. Image
Ajwa Travels

പാലക്കാട്: സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തടുരുരുന്നു. കൊടും ചൂടിനെ തുടർന്ന് ഓട്ടോറിക്ഷയുടെ ഗ്ളാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവർ ജംഷീറിന്റെ കാലിന് നിസാരമായി പരിക്കേറ്റു. കോടതിപ്പടിയിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ.

പുതിയ ഓട്ടോയുടെ ചില്ലാണ് പൊട്ടിത്തെറിച്ചതെന്ന് ഡ്രൈവർ പറഞ്ഞു. അതേസമയം, പാലക്കാട് ജില്ലയിൽ കനത്ത ചൂട് തുടരുകയാണ്. സംസ്‌ഥാനത്ത്‌ പലയിടത്തും ഉഷ്‌ണതരംഗ സമാനസാധ്യതയാണ് ഉള്ളത്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലർട് നൽകിയത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്ന അറിയിപ്പ്. രണ്ടു ദിവസം കൂടി കൊടും ചൂട് തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്‌ഥാനത്തെ ശരാശരി പകൽ അന്തരീക്ഷ താപനില 37 ഡ്രിഗ്രി സെൽഷ്യസും കടന്നു. കത്തുന്ന ചൂടിന് അൽപ്പം കുറവ് ഇടുക്കിയിലും വയനാട്ടിലും മാത്രമാണ്. അതേസമയം, ചില ജില്ലകളിൽ ഇന്ന് നേരിയ വേനൽ മഴയ്‌ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത.

Most Read| സമുദ്ര ഉപരോധം കടുപ്പിച്ച് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ട് സെൻട്രൽ കമാൻഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE