തിരൂരിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

By Senior Reporter, Malabar News
suicide
Representational Image
Ajwa Travels

മലപ്പുറം: തിരൂരിൽ അമ്മയെയും ഒന്നരവയസുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ ഏഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക്ക് എന്നിവരാണ് മരിച്ചത്. കുഞ്ഞുമായി യുവതി കിണറ്റിൽ ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്‌ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ പുറത്തുപോയ സമയത്താണ് യുവതി കുഞ്ഞുമായി കിണറ്റിൽ ചാടിയതെന്നാണ് വിവരം. യുവതിയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. നാലുമാസം മുമ്പാണ് ഇർഫാനയുടെ മാതാവ് മരിച്ചത്. ഇതേത്തുടർന്ന് ഇർഫാന കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE