തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ്- അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. വീടിനകത്ത് ഉറങ്ങിക്കിടക്കവെ ആണ് കുഞ്ഞിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഇന്ന് പുലർച്ചെ ആണ് സംഭവം.
വെളുപ്പിന് നാലുമണിയോടെ കുട്ടി പെട്ടെന്ന് ഉണർന്ന് കാലിൽ എന്തോ കടിച്ചുവെന്ന് മാതാപിതാക്കളോട് പറയുകയായിരുന്നു. ഉടൻ തന്നെ ഇവർ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പാമ്പുകടിയേറ്റെന്ന് തിരിച്ചറിഞ്ഞതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുട്ടി മരിച്ചത്.
ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. നേരത്തെ, തൃശൂർ കൊടകരയിലും പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചിരുന്നു. പാമ്പുകടിയേറ്റ പത്തുവയസുകാരനായ സഹോദരൻ ചികിൽസയിൽ തുടരുകയാണ്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം




































