ഊട്ടിയിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ടുമരണം

കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് പോയ മലയാളികളാണ് അപകടത്തിൽപ്പെട്ടത്.

By Senior Reporter, Malabar News
Accident
Rep. Image

കണ്ണൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടുമരണം. കർണാടക ഗുണ്ടൽപേട്ടിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുണ്ടൽപേട്ടിൽ നിന്ന് ഏകദേശം പത്തുകിലോമീറ്റർ അകലെ വെച്ചായിരുന്നു അപകടം. ഏഴംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന ബാക്കി അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ വിദഗ്‌ധ ചികിൽസയ്‌ക്കായി മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റും. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.

Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE