ഇരിട്ടി: കൊട്ടിയൂർ ചുങ്കക്കുന്നിൽ ബൈക്ക് അപകടത്തിൽപ്പെട്ട് പച്ചക്കറി വ്യാപാരി മരിച്ചു. കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി തുരുത്തിയിൽ ബിനോയ് (51) ആണ് മരിച്ചത്. ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിക്ക് മുൻവശത്ത് മലയോര ഹൈവേയിൽ തിങ്കളാഴ്‌ച രാവിലെ 11.30ഓടെ യാണ് അപകടം.
ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് എതിരെ വന്ന ചെങ്കൽ ലോറിയിൽ ഇടിച്ചു മറിയുകയായിരുന്നു. ബസിന്റെ പിൻഭാഗത്തെ ടയറിൽ കുടുങ്ങിയ ബിനോയിയെ നാട്ടുകാർ ചേർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read| യുദ്ധം അവസാനിക്കുന്നു? സെലെൻസ്‌കിയെ മോസ്‌കോയിലേക്ക് ക്ഷണിച്ച് പുട്ടിൻ




































