കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ മേയ് 28ന്. ഇന്ന് എവിടെയും ദുൽഹിജ്‌ജ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ മേയ് 19 ചൊവ്വാഴ്‌ച ദുൽഹിജ്‌ജ ഒന്നും അതനുസരിച്ച് ബാലി പെരുന്നാൾ (ദുൽഹിജ്‌ജ 10) മേയ് 28 വ്യാഴാഴ്‌ചയും ആയിരിക്കുമെന്ന് സംയുക്‌ത മഹല്ല് ജമാഅത്ത് ഖാസി കാന്തപുരം എപി. അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു.
തിരുവനന്തപുരം പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ഇക്കാര്യം അറിയിച്ചു. ഹജ് കർമങ്ങൾക്ക് സമാപനം കുറിക്കുന്ന അറഫാ ദിനത്തിന്റെ പിറ്റേന്നാണ് ഇസ്‌ലാം മതവിശ്വാസികൾ ത്യാഗസ്‌മരണകളുമായി ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ


































