കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ട് കുട്ടികൾ ചികിൽസയിൽ

പെരുമണ്ണയിൽ രണ്ടരയും മൂന്നും വയസായ കുട്ടികൾക്കാണ് രോഗബാധയുള്ളത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

By Senior Reporter, Malabar News
Shigella Bacteria Confirmed In Kozhikode Again

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ചു. പെരുമണ്ണയിൽ രണ്ടരയും മൂന്നും വയസായ കുട്ടികൾക്കാണ് രോഗബാധയുള്ളത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

മലിന ജലത്തിലൂടെ ബാക്‌ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതാണ് ഷിഗെല്ലക്ക് കാരണം. കഠിനമായ പനി, ഛർദി, വയറിളക്കം, വയറുവേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗവ്യാപനം തടയാനായി ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക. കൂടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും, കൈകൾ വൃത്തിയായി സൂക്ഷിക്കാനും, ഭക്ഷണസാധനങ്ങൾ അടച്ചു വെക്കാനും ശ്രദ്ധിക്കുക.

അതേസമയം, കാലവർഷം എത്തുന്നതിന് മുൻപേ ഈമാസം മാത്രം പനി ബാധിച്ച് സംസ്‌ഥാനത്ത്‌ ഇതുവരെ ചികിൽസ തേടിയത് ഒരുലക്ഷത്തിലധികം പേരാണ്. ഡെങ്കിപ്പനി, ബാധിതരുടെയും എലിപ്പനി ബാധിതരുടെയും എണ്ണവും വലിയതോതിൽ ഉയരുകയാണ്.

മേയ് 22ന് മാത്രം പനി ബാധിച്ച് ചികിൽസ തേടിയവരുടെ എണ്ണം 6279 ആണ്. സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയവരുടെ കണക്കാണിത്. ഈമാസം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചത് 602 പേർക്കാണ്. ഡെങ്കിപ്പനിയുടെ രോഗലക്ഷണവുമായി 1893 പേരാണ് ചികിൽസ തേടിയത്. മഴക്കാലമായാൽ ഇനി പ്രത്യേക കരുതൽ വേണം.

Most Read| ബക്രീദ്; സംസ്‌ഥാനത്ത്‌ രണ്ടുദിവസം പൊതു അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE