
മലപ്പുറം: പൊന്നാനി താലൂക്കിലെ വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങളും സാമൂഹിക സാംസ്കാരിക ഇടപെടലുകളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിസിഡബ്ള്യുഎഫിന്റെ സാരഥികൾ താലൂക്കിൽ നിന്നും വിജയിച്ച ജനപ്രതിനിധികളെ സന്ദർശിച്ചു.
പൊന്നാനി നിയോജക മണ്ഡലം എംഎൽഎ കെപി. നൗഷാദ് അലി, തവനൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. വിഎസ് ജോയ് എന്നിവരെയാണ് നേതൃത്വം സന്ദർശിച്ചത്. ജനപ്രനിധികൾക്ക് അഭിനന്ദനമറിയിച്ച PCWF സാരഥികൾ, പൊന്നാനിയുടെ ചരിതം ‘പാനൂസ’ പരിഷ്കരിച്ച പതിപ്പ് കൈമാറുകയും ചെയ്തു.

ഗ്ളോബൽ പ്രസിഡണ്ട് സിഎസ്. പൊന്നാനിയുടെ നേതൃത്വത്തിൽ കേന്ദ്ര സാരഥികളും, വനിതാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
Most Read| ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു

































