സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം; ‘ഹരിവരാസനം’ ടൈറ്റിൽ പോസ്‌റ്റർ 

മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. സാൾട്ട് മാംഗോ ട്രീ, തൃശൂർ പൂരം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.

By Senior Reporter, Malabar News
Saiju Kurup Harivarasanam Title Poster

സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഹരിവരാസന’ത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌ത്‌ അണിയറ പ്രവർത്തകർ. തിയേറ്ററുകളിൽ ബ്ളോക്ക് ബസ്‌റ്റർ വിജയം നേടിയ മോഹിനിയാട്ടത്തിന് ശേഷം സൈജു നായകനാകുന്ന ചിത്രമാണ് ‘ഹരിവരാസനം’.

മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. സാൾട്ട് മാംഗോ ട്രീ, തൃശൂർ പൂരം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ഡോ. അമ്പാടി കെ. ആണ് രചന.

തിരുവനന്തപുരത്തെ ചിത്രാജ്‌ഞലി സ്‌റ്റുഡിയോയിൽ ചിത്രത്തിനായി ശബരിമലയുടെ പടുകൂറ്റൻ സെറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജൂലൈയിൽ ചിത്രീകരണം ആരംഭിക്കും. സൈജു കുറിപ്പിനോടൊപ്പം തെന്നിന്ത്യയിലെ പ്രഗൽഭ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാളികപ്പുറത്തിന് ശേഷം രഞ്‌ജിൻ രാജ് ആണ് ഹരിവരാസനത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

പ്രോജക്‌ട് ഡിസൈനർ: ആർ. ജയചന്ദ്രൻ, എഡിറ്റർ: അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ, വസ്‌ത്രാലങ്കാരം: സ്‌റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: പാർത്ഥൻ സി, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, അസോ. ഡയറക്‌ടർ: നിധീഷ്, സ്‌റ്റിൽസ്: ജെഫിൻ ബിജോയ്, പിആർഒ: പ്രതീഷ് ശേഖർ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

Most Read| ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE