നിയമസഭാ സ്‌പീക്കർക്ക് ജെഎംഎയുടെ ആദരം

ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷൻ (ജെഎംഎ) ദേശീയ അധ്യക്ഷൻ വൈശാഖ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌പീക്കറെ സന്ദർശിച്ചതും ആദരിച്ചതും.

By Senior Reporter, Malabar News
JMA Honours Assembly Speaker
Image Source: JMA | Edited and Designed by Team MN

തിരുവനന്തപുരം: നിയമസഭ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ നേരിൽ സന്ദർശിച്ച് ജെഎംഎ പ്രതിനിധികൾ. സംഘടനയുടെ ദേശീയ അധ്യക്ഷൻ വൈശാഖ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌പീക്കറെ സന്ദർശിച്ചത്.

മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സംഘടന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഭാരവാഹികൾ സ്‌പീക്കറോട് വിശദീകരിച്ചു.

പൊന്നാട അണിയിച്ചും ഉപഹാരം നൽകിയുമായിരുന്നു ആദരം. സംഘത്തിൽ ജെഎംഎ സംസ്‌ഥാന പ്രസിഡണ്ട് ത്രിലോചനൻ, ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്‌റ്റഫർ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.

MOST READ | ഇഡി റെയ്‌ഡിൽ മൗനം വെടിഞ്ഞു മുഖ്യമന്ത്രി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE