തിരുവനന്തപുരം: നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ നേരിൽ സന്ദർശിച്ച് ജെഎംഎ പ്രതിനിധികൾ. സംഘടനയുടെ ദേശീയ അധ്യക്ഷൻ വൈശാഖ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പീക്കറെ സന്ദർശിച്ചത്.
മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സംഘടന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഭാരവാഹികൾ സ്പീക്കറോട് വിശദീകരിച്ചു.
പൊന്നാട അണിയിച്ചും ഉപഹാരം നൽകിയുമായിരുന്നു ആദരം. സംഘത്തിൽ ജെഎംഎ സംസ്ഥാന പ്രസിഡണ്ട് ത്രിലോചനൻ, ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.
MOST READ | ഇഡി റെയ്ഡിൽ മൗനം വെടിഞ്ഞു മുഖ്യമന്ത്രി വിഡി സതീശൻ






































