മലപ്പുറം: പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന ഒന്നാംക്ളാസ് വിദ്യാർഥി മരിച്ചു. മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്. അരിപ്ര മേൽമുറി സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർഥി ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു.
ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട പ്രത്യേക ഇനം പാമ്പാണ് കടിച്ചതെന്നതിനാൽ ഇന്ത്യയിൽ ഇതിന്റെ ആന്റിവെനം ലഭ്യമായിരുന്നില്ല. കൊണ്ടോട്ടി കിഴിശ്ശേരിയിലെ അമ്മവീട്ടിൽ വെച്ചാണ് പാമ്പ് കടിച്ചത്. കുടുംബം വിനോദയാത്രയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടെ പുലർച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴാണ് പാമ്പ് കടിയേറ്റത്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































