തളിപ്പറമ്പ്: പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശി പിടിപി. ജാബിറിന്റെ മകൻ നജ്വാൻ അഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതാകുന്നത്.
തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. ചെക്ക് ഡാമിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കളോടൊപ്പം തോട്ടിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു നജ്വാനും.
കൂടെയുണ്ടായിരുന്ന ഒരു കുട്ടി ഒഴുക്കിൽപ്പെടുകയും ആ കുട്ടിയെ രക്ഷിക്കാനായി എല്ലാവരും തോട്ടിൽ ഇറങ്ങുകയും ചെയ്ത സമയത്താണ് കരയിൽ നിന്നിരുന്ന നജ്വാനെ കാണാതാകുന്നത്. ഇന്നലെ രാത്രിയിലും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെയും തിരച്ചിൽ നടത്തുകയായിരുന്നു.
Most Read| പിഎസ്സി നിയമനത്തട്ടിപ്പ്; ആഭ്യന്തര വിജിലൻസ് എസ്പി അന്വേഷിക്കും



































