താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു

വിള്ളൽ രൂപപ്പെട്ട റോഡിലൂടെ ഒരു വരിയായിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

By Senior Reporter, Malabar News
Malabar News_Thamarassery churam
Representational image

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. കനത്ത മഴയെ തുടർന്നാണ് വിള്ളൽ രൂപപ്പെട്ടതെന്നാണ് സൂചന. ദേശയീയപാത അധികൃതരും പോലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി. വിള്ളൽ രൂപപ്പെട്ട റോഡിലൂടെ ഒരു വരിയായിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

റോഡിന്റെ വശങ്ങളിലായാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. വിള്ളൽ വന്ന ഭാഗം പോലീസ് താൽക്കാലിക ഡിവൈഡർ ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്. മേഖലയിൽ കനത്ത മഴയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് കാലാവസ്‌ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്.

Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE