വനത്തിൽ അതിക്രമിച്ച് കടന്ന് റീൽസ് ചിത്രീകരണം; വ്‌ളോഗർക്കെതിരെ കേസ്

By Senior Reporter, Malabar News
mountain flood at Kumbhavurutti Falls, Kollam; a death
Rep. Image

മലപ്പുറം: വനത്തിൽ അതിക്രമിച്ച് കടന്ന് റീൽസ് ചിത്രീകരിച്ച വ്‌ളോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു. മലപ്പുറം പല്ലൂർ വളപ്പിൽ ജാസി ആഷിക്, സഹായികളായ പാലക്കാട് ചക്കിലി കടവത്ത് ആഷിക്, മാങ്ങോടൻ ഉമ്മുൽ ഹൈറ, അരീക്കോട് തെക്കേത്തൊടി കെടി ഷബാബ് എന്നിവർക്ക് എതിരെയാണ് കേസ്.

അതിക്രമിച്ച് കടന്നതിന് വനസംരക്ഷണ നിയമപ്രകാരം ആറുമാസം മുതൽ മൂന്നുവർഷം വരെ തടവും 25,000 രൂപ പിഴയും ഈടാക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എടവണ്ണ റേഞ്ചിൽ കൊടുമ്പുഴ സ്‌റ്റേഷൻ പരിധിയിലെ ഓടക്കയം കൂരംകല്ല് ഭാഗത്ത് ഉൾവനത്തിൽ ജൂലൈ 11നാണ് സംഘം റീൽസ് ചിത്രീകരിച്ചത്. ഇവിടെ ഒരു വെള്ളച്ചാട്ടവും ഉണ്ട്.

ഇവിടേക്ക് സഞ്ചാരികളെ ക്ഷണിച്ച് റീൽസ് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തതോടെ സഞ്ചാരികളുടെ ഒഴുക്കാണ്. അതോടെ സഞ്ചാരികളുടെ സുരക്ഷയും കൂടാതെ മാലിന്യം അടക്കം പ്രശ്‌നമായി. ഇതോടെയാണ് വനംവകുപ്പ് നടപടിയെടുത്തത്. കൊടുമ്പുഴ പോലീസാണ് കേസെടുത്തിട്ടുണ്ട്. നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി ധനേഷ് കുമാറിന് മുന്നിൽ പ്രതികളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.

Most Read| സ്വകാര്യ മേഖലയിലെ നിർണായക ചുവടുവയ്‌പ്പ്‌; വിക്രം 1 വിക്ഷേപണം വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE