കനത്ത മഴ; അഞ്ച് ജില്ലകളിൽ നാളെ അവധി, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്

കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് നാളെ അവധി.

By Senior Reporter, Malabar News
heavy rain alert In Kerala
Rep. Image

തിരുവനന്തപുരം: മഴ കനത്ത സാഹചര്യത്തിൽ സംസ്‌ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി. കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി. തൃശൂരിലും ഇടുക്കിയിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബാക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടുമാണ്.

വടക്കൻ പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് മൂലം ഇന്നും നാളെയും മധ്യ, വടക്കൻ കേരളത്തിൽ ശക്‌തമായ മഴയ്‌ക്ക് കാരണമായേക്കുമെന്നാണ് സൂചന. ചുഴലിക്കാറ്റ് നേരിട്ട് ഇന്ത്യയെയോ കേരളത്തെയോ ബാധിക്കില്ലെങ്കിലും പടിഞ്ഞാറ് ഭാഗത്ത് ഇന്ത്യയോട് അടുക്കുന്നതിനാൽ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലെ കാലവർഷക്കാറ്റിനെ ബാധിക്കും.

Most Read| ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE