ഒരുകൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന റോ ആക്ഷൻ ചിത്രം ‘കൊല്ലം കോട്ട കമ്പനി’യുടെ ഒഫീഷ്യൽ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. മലയാള സിനിമയിൽ തന്റേതായ ശൈലികൊണ്ട് ശ്രദ്ധേയനായ ടിനു പാപ്പച്ചന്റെ പ്രത്യേകതയായ ആക്ഷൻ പാക്ക്ഡ് ദൃശ്യഭാഷയെ ഓർമിപ്പിക്കുന്ന പോസ്‌റ്ററിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കൊല്ലം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. പ്രധാന കഥാപാത്രങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് പുതുമുഖങ്ങളാണ് എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അരുൺ നാരായൺ, അഞ്‌ജന ഫിലിപ്പ്, ബിനു എസ്‌ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അച്ചു ബേബി ജോൺ സഹനിർമ്മാതാവായി ചിത്രത്തിലുണ്ട്.
ടിനു പാപ്പച്ചൻ സിനിമകളുടെ നട്ടെല്ലായ ശക്‌തമായ സാങ്കേതിക പ്രവർത്തകരുടെ നിര തന്നെയാണ് ഈ ചിത്രത്തിലുമുള്ളത്. ആർ. അരവിന്ദൻ, സുജിത്ത് സുന്ദരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം റാഹിൽ നിർവ്വഹിക്കുന്നു.
എഡിറ്റിങ്- ദീപു ജോസഫ്, കലാ സംവിധാനം- അജയ് മങ്ങാട്, ആക്ഷൻ കോറിയോഗ്രാഹി: കലൈ കിങ്‌സൺ, വസ്‌ത്രാലങ്കാരം- ആഷിഷ് നമ്പ്യാർ, മേക്കപ്പ്- റോണക്‌സ് സേവ്യർ, ഗാനരചന- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രത്വി എൻ. രാജൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- വിഷ്‌ണു വിജയൻ, സ്‌റ്റിൽസ്- ഷൈൻ സാബൂറ, പിആർഒ- ഹെയിൻസ് & റോജിൻ കെ റോയ് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം, കാരണംതേടി ശാസ്‌ത്രജ്‌ഞർ




































