ഇടുക്കിയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

പൂപ്പാറ തലക്കുളം എസ്‌റ്റേറ്റിലാണ് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടത്.

By Senior Reporter, Malabar News
Elephant rampage near Thrissur
Rep. Image

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പൂപ്പാറ തലക്കുളം എസ്‌റ്റേറ്റിലാണ് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.

വ്യാഴാഴ്‌ച രാവിലെ ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയപ്പോൾ ഇദ്ദേഹം കാട്ടാനയുടെ മുന്നിൽപ്പെട്ടെന്നാണ് വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ മുതൽ പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. തലക്കുളം ഉൾപ്പെടുന്ന ബിഎൽ റാം പ്രദേശം സ്‌ഥിരം കാട്ടാന സാന്നിധ്യമുള്ള പ്രദേശമാണ്. കഴിഞ്ഞ 20 വർഷത്തിനിടെ നാൽപ്പതോളം ജീവനുകളാണ് ഈ മേഖലയിൽ മാത്രം കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്.

Most Read| സമരം വിജയം; ഫ്രഷ് കട്ട് അടച്ചുപൂട്ടും, ചർച്ചയിൽ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE