തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു മരണം. ഏറ്റുമാനൂർ തെള്ളകം സ്വദേശി റ്റൈറ്റസ് കുര്യനാണ് മരിച്ചത്. അയ്യൻകാളി സ്മാരക സ്കൂളിന് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.
കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കാർ പിന്നോട്ടെടുക്കുമ്പോൾ മതിലിൽ ഇടിച്ചാണ് വാഹനത്തിന് തീപിടിച്ചതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, കുടുംബവഴക്കിനെ തുടർന്ന് റ്റൈറ്റസ് ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നാണ് വിവരം. ഇദ്ദേഹം മുൻ സൈനികനാണ്.
Most Read| ജെൻസീയെ ഒപ്പം നിർത്താൻ ബിജെപി; പുതിയ പ്രചാരണ പദ്ധതികൾക്ക് തുടക്കം


































