അബുദാബിയിൽ വാടക വർധനയ്‌ക്ക് നിയന്ത്രണം; പ്രവാസികൾക്ക് ആശ്വാസം

2026ലെ രണ്ടാം പാദത്തിൽ അബുദാബിയിലെ അപ്പാർട്ട്മെന്റ് വാടകയിൽ രണ്ട് ശതമാനവും വില്ലകളിൽ 3 ശതമാനവും കുറഞ്ഞു.

By Senior Reporter, Malabar News
abu-dhabi

അബുദാബി: അബുദാബിയിലെ പ്രവാസികൾക്ക് ആശ്വാസമായി വാടക വർധനവിലെ നിയന്ത്രണം. നിലവിലെ വാടകക്കാരെ ഒഴിപ്പിച്ച് പുതിയ ആളുകൾക്ക് നൽകി വാടക കുത്തനെ കൂട്ടാനുള്ള സാഹചര്യം കുറഞ്ഞതാണ് പ്രധാന കാരണം. ഇതോടെ താമസക്കാർക്ക് അടിക്കടി വീടുമാറേണ്ട സാഹചര്യം ഇല്ലാതായി.

2026ലെ രണ്ടാം പാദത്തിൽ അബുദാബിയിലെ അപ്പാർട്ട്മെന്റ് വാടകയിൽ രണ്ട് ശതമാനവും വില്ലകളിൽ 3 ശതമാനവും കുറഞ്ഞു. അതേസമയം, കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അപ്പാർട്ട്മെന്റ് വാടക ഏഴ് ശതമാനവും വില്ല വാടക അഞ്ച് ശതമാനവും ഉയർന്നു.

പുതിയ കെട്ടിടങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയതിനാൽ നിലവിലുള്ള വീടുകളിൽ വാടക വർധന പരിമിതപ്പെടുമ്പോൾ പുതിയ കെട്ടിടങ്ങൾക്ക് വിപണി നിരക്ക് അനുസരിച്ച് വാടക നിശ്‌ചയിക്കാനാകും. വാടക വിപണി കൂടുതൽ ശാന്തമായാൽ നിയന്ത്രണം നീക്കിയാലും വാടകയിൽ വലിയ കുതിപ്പിന് സാധ്യതയില്ലെന്നാണ് റിയൽ എസ്‌റ്റേറ്റ് കൺസൾട്ടൻസി കോളിയേഴ്‌സ്‌ വിലയിരുത്തുന്നത്.

Most Read| 11 തവണ എവറസ്‌റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE