തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ രമ്യ ഹരിദാസ് എംഎൽഎക്ക് താക്കീത്. പ്രാദേശിക കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ സജിത്ത് മുട്ടപ്പലത്തെയും താക്കീത് ചെയ്‌തു. കെപിസിസി ആസ്‌ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് പാർട്ടി അധ്യക്ഷൻ സണ്ണി ജോസഫ് ഇരുവരെയും താക്കീത് ചെയ്‌തത്.
മുതിർന്ന നേതാവ് എംഎം ഹസന്റെ നേതൃത്വത്തിലുള്ള സമിതി വിഷയം അന്വേഷിച്ചു റിപ്പോർട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. പാളയം പ്രദീപിനെ എംഎൽഎയുടെ സ്‌റ്റാഫ് ആക്കേണ്ടതില്ലെന്ന് നേതൃത്വം രമ്യക്ക് നിർദ്ദേശം നൽകി. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും കർശന നിർദ്ദേശം നൽകി.
ഇക്കാര്യത്തിൽ പൊതുപ്രതികരണം പാടില്ലെന്നും ഇരുവിഭാഗവും നൽകിയ കേസുകൾ പിൻവലിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. രമ്യയുടെ സഹായിയും കെപിസിസി അംഗവുമായ പാളയം പ്രദീപ്, കയ്യാങ്കളി നടന്ന വീടിന്റെ ഉടമയും ചിറയിൻകീഴ് ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ എസ് സജാദ് എന്നിവരെ കോൺഗ്രസ് നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.
നടപടിക്ക് ശേഷം പാളയം പ്രദീപിനെ സ്‌റ്റാഫാക്കി നിയമിക്കാൻ രമ്യ നടത്തിയ നീക്കവും വിവാദമായിരുന്നു. ബ്ളോക്ക് പഞ്ചായത്ത് യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതിനെ സജാദ് പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്‌തതാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സജാദിന്റെ വീട്ടിലെത്തിയ രമ്യയും പ്രദീപും സംസാരിക്കുന്നതിനിടെ തകർക്കമുണ്ടാവുകയും സജിത്ത് ഉൾപ്പടെയുള്ളവർ ഇടപെടുകയും ആയിരുന്നു.
Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം





































