‘തുടക്കം’ സിനിമയുടെ വിജയത്തിന് ശേഷം വിസ്‌മയ മോഹൻലാൽ നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ലൂക്ക’യിലൂടെ ശ്രദ്ധേയനായ അരുൺ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഉയരെ’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്‌ന, ഷെർഗ എന്നിവർ ചേർന്നാണ് നിർമാണം.
‘വരത്തൻ’, ‘വൈറസ്’, ‘റാഫിൾ ക്ളബ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ രത്തീന, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് രചന നിർവഹിക്കുന്നത്. വ്യത്യസ്‌തമായ പ്രമേയവും പുതുമയാർന്ന അവതരണവും ചേർന്ന ഒരു സിനിമാനുഭവമായിരിക്കും ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
സാമുവൽ ഹെൻറി ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും നിർവഹിക്കുന്നു. ഹിഷാം അബ്‌ദുൾ വഹാബാണ് സംഗീതം. ആഷിഖ് എസ് പ്രൊഡക്ഷൻ ഡിസൈനറും സമീറ സനീഷ് വസ്‌ത്രാലങ്കാരവും നിർവഹിക്കുന്നു. ശ്രീനാഥ് പിഎസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും സജി സി ജോസഫ് പ്രൊഡക്ഷൻ കൺട്രോളറുമാണ്.
യെല്ലോടൂത്ത്‌സ് പബ്ളിസിറ്റി ഡിസൈൻസും സ്‌നേക്ക്പ്ളാന്റ് എൽഎൽഎപി മാർക്കറ്റിങ്ങും നിർവഹിക്കുന്നു. പിആർഒ അപർണ ഗിരീഷ്. പ്രമുഖ താരങ്ങളും മലയാള സിനിമയിലെ ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ഉടൻ ആരംഭിക്കും.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം




































