നേട്ടവുമായി ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ മലയാളി താരം ആൻസി സോജന് വെള്ളി

6..53 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്. കഴിഞ്ഞതവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി ആൻസി വെള്ളി നേടിയിരുന്നു.

By Senior Reporter, Malabar News
ancy sojan
ആൻസി സോജൻ

നഗോയ: 20ആമത് ഏഷ്യൻ ഗെയിംസിൽ ഹൈജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.53 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്. കഴിഞ്ഞതവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി ആൻസി വെള്ളി നേടിയിരുന്നു.

അവസാനം വരെ മുന്നിലായിരുന്ന ആൻസിയെ ആറാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് മറികടക്കുകയായിരുന്നു. ചൈനീസ് താരം 6.55 മീറ്റർ ചാടി. ആദ്യശ്രമത്തിൽ മിന്നും പ്രകടനമാണ് ആൻസി പുറത്തെടുത്തത്. 6.49 മീറ്റർ ദൂരമാണ് ആൻസി കണ്ടെത്തിയത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തിൽ 6.46 മീറ്റർ ചാടി. പിന്നീട് ആൻസിയാണ് മുന്നിട്ടുനിന്നത്.

എന്നാൽ, അഞ്ചാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് 6.49 മീറ്റർ ചാടി ആൻസിക്കൊപ്പമെത്തി. അഞ്ചാം ശ്രമത്തിൽ അത് മറികടന്ന് ആൻസി നില ഭദ്രമാക്കി. 6.53 മീറ്ററാണ് ആൻസി ചാടിയത്. സ്വർണം ഉറപ്പിച്ച നിമിഷത്തിലാണ് ചൈനീസ് താരം ആൻസിയെ മറികടക്കുന്നത്.

വനിതകളുടെ ലോങ്‌ജംപിൽ ഇന്ത്യ മെഡൽ വേട്ട തുടരുകയാണ്. 2002ൽ അഞ്‌ജു ജോർജാണ് സ്വർണം നേടിയ ഏക ഇന്ത്യൻ താരം. അന്ന് 6.53 മീറ്റർ ചാടിയാണ് അഞ്‌ജു പൊന്നണിഞ്ഞത്. 2006 ദോഹ ഏഷ്യൻ ഗെയിംസിലും അഞ്‌ജു മെഡൽ നേടി. അന്ന് വെള്ളിയാണ് സ്വന്തമാക്കിയത്. 2018 ഏഷ്യൻ ഗെയിംസിൽ നീനയും ഇന്ത്യക്കായി വെള്ളി നേടി. പിന്നീട് അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് ആൻസി മെഡൽ നേടുന്നത്.

പുരുഷ ഹൈജംപിൽ ഇന്ത്യൻ താരം സർവേഷ് കുഷാരെ വെള്ളി നേടി. നേരിയ വ്യത്യാസത്തിലാണ് ഇന്ത്യൻ താരത്തിന് സ്വർണം നഷ്‌ടമായത്. ഒന്നാം സ്‌ഥാനത്ത്‌ എത്തിയ ചൈനീസ് തായ്‌പേയ്‌ താരം ഫു ചാവോ സ്വാനും സർവേഷും 2.25 മീറ്റർ ഉയരമാണ് പിന്നിട്ടത്. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ തായ്‌പേയ് താരം ലക്ഷ്യം കണ്ടതാണ് സർവേഷിന് തിരിച്ചടിയായത്. സർവേഷ് രണ്ടു ശ്രമങ്ങളെടുത്താണ് 2.25 മീറ്റർ ചാടിയത്.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE