ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിലെ കോക്‌പിറ്റലിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ രണ്ടുഘട്ടമായി അന്വേഷണം നടക്കും. സൗദി അറേബ്യ ആദ്യം അന്വേഷണം നടത്തിയ ശേഷമാകും ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ യുഎഇയ്‌ക്ക് കൈമാറുകയെന്ന് ഇസ്രയേലി ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് ‘ദ ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട് ചെയ്‌തു.
സൗദിയുടെ പ്രാഥമിക അന്വേഷണത്തിന് ശേഷം പൈലറ്റിനെ കൈമാറുന്നതോടെ സംഭവത്തെ കുറിച്ച് യുഎഇ വിശദമായി പരിശോധിക്കും. സംഭവത്തെ കുറിച്ച് ഒരു വിദഗ്‌ധ പബ്ളിക് പ്രോസിക്യൂഷൻ സംഘം അന്വേഷിക്കാൻ യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്‌ഫ് അൽ ഷംസി ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്.
സംഭവത്തിന് തീവ്രവാദ പ്രവർത്തനവുമായി ബന്ധമുണ്ടോ, മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനാണ് ഈ സംഘത്തെ ചുമതലപ്പെടുത്തിയത് എന്നാണ് സൂചന, ഫ്ളൈ ദുബായ് വിമാനം യുഎഇയിൽ രജിസ്‌റ്റർ ചെയ്‌തതായതുകൊണ്ടും അത് യുഎഇയുടെ പതാക വഹിക്കുന്നതുകൊണ്ടുമാണ് രണ്ടാമത്തെ അന്വേഷണം യുഎഇയിൽ നടക്കുന്നത്.
ബുധനാഴ്‌ച ദുബായിൽ നിന്ന് ഇസ്രയേൽ തലസ്‌ഥാനമായ ടെൽ അവീവിലേക്ക് പോയ ഫ്‌ളൈദുബായ് 1073ലാണ് അക്രമമുണ്ടായത്. ഒമാൻ സ്വദേശിയായ പൈലറ്റ്, സഹപൈലറ്റും ഇന്ത്യക്കാരനുമായ സ്‌മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റെങ്കിലും സ്‌മിത് മച്ചാർ സഹപൈലറ്റിന്റെ ശ്രമങ്ങളെ നിഷ്‌ഫലമാക്കി.
30,000 അടി ഉയരത്തിൽ പറന്ന വിമാനം പൊടുന്നനെ പതിനായിരത്തിലധികം അടി താഴേക്ക് എത്തിയതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമം കാണിച്ച പൈലറ്റിനെ കീഴ്‌പ്പെടുത്തുകയും യാത്രക്കാരായി ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































