‘ധൈര്യം കാണിച്ചില്ലെങ്കിൽ മരിച്ചുപോയേനെ’; സ്‌മിത് മച്‌ഛാറുമായി സംസാരിച്ച് പ്രധാനമന്ത്രി

പൈലറ്റിന്റെ ധീരതയെ പ്രശംസിച്ച പ്രധാനമന്ത്രി, വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്‌തു.

By Senior Reporter, Malabar News
smith-machchhar and modi
സ്‌മിത് മച്ചാർ, പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ അക്രമത്തിൽ പരിക്കേറ്റിട്ടും പതറാതെ സധൈര്യം പോരാടി നിരവധി യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് സ്‌മിത് മച്‌ഛാറുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

പൈലറ്റിന്റെ ധീരതയെ പ്രശംസിച്ച പ്രധാനമന്ത്രി, വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്‌തു. വീഡിയോ കോളിലാണ് മോദി സ്‌മിത്തുമായി സംസാരിച്ചത്. നിലവിൽ യുഎഇയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മച്‌ഛാർ ആക്രമണത്തെ കുറിച്ച് മോദിയോട് മനസ് തുറന്നു.

”ഞാൻ എന്റെ ജീവനുവേണ്ടി പോരാടുകയായിരുന്നു. അപ്പോൾ ധൈര്യം കാണിച്ചില്ലെങ്കിൽ 170 യാത്രക്കാർക്ക് ജീവൻ നഷ്‌ടമാകുമെന്ന് എനിക്ക് മനസിലായി.”- മച്‌ഛാർ പറഞ്ഞു. അങ്ങ് എന്റെ ആരാധ്യ പുരുഷനാണ്. ഇങ്ങനെ എന്നെ വിളിച്ച് പ്രോൽസാഹിപ്പിക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്നും മച്‌ഛാർ പറഞ്ഞു.

17 വർഷത്തിലേറെയായി വിമാനം പറത്തുന്നുണ്ട്. കഴിഞ്ഞ 11 വർഷമായി ക്യാപ്റ്റനാണ്. അതുകൊണ്ടുതന്നെ കണ്ണടച്ചാൽ പോലും വിമാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയും. ആ അവസാന ശ്രമം നടത്തണമെന്ന് എനിക്കറിയാമായിരുന്നു. കോക്‌പിറ്റ്‌ വാതിൽ തുറക്കാൻ ഞാൻ എന്നെത്തന്നെ നിർബന്ധിച്ചു. അത് തുറന്നപ്പോഴാണ് മറ്റുള്ളവർ അകത്തേക്ക് കയറിയത്. സംഭവിച്ചാൽ എല്ലാവർക്കും തുല്യപങ്കുണ്ട്. ആക്രമണം ഉണ്ടായ സമയത്ത് താൻ ഹനുമാൻ ചാലിസ കൊല്ലുകയായിരുന്നു എന്നും ഹനുമാൻ സ്വാമി തനിക്ക് ധൈര്യം നൽകിയെന്നും അദ്ദേഹം മോദിയോട് പറഞ്ഞു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE