വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചലച്ചിത്ര ലോകത്തിന് എക്കാലത്തെയും മികച്ച ക്ളാസിക്കുകൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് റാവു. വ്യത്യസ്‌തവും നൂതനവുമായ കഥപറച്ചിൽ രീതികളിലൂടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായാണ് സിംഗീതം ശ്രീനിവാസ റാവു കണക്കാക്കപ്പെടുന്നത്.

By Senior Reporter, Malabar News
Singeetham Srinivasa Rao passes away
സിംഗീതം ശ്രീനിവാസ റാവു

ചെന്നൈ: വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ശനിയാഴ്‌ച രാത്രിയാണ് അന്ത്യം. ചലച്ചിത്ര ലോകത്തിന് എക്കാലത്തെയും മികച്ച ക്ളാസിക്കുകൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് റാവു.

വ്യത്യസ്‌തവും നൂതനവുമായ കഥപറച്ചിൽ രീതികളിലൂടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായാണ് സിംഗീതം ശ്രീനിവാസ റാവു കണക്കാക്കപ്പെടുന്നത്. നിശബ്‌ദ ചിത്രമായ പുഷ്‌പകവിമാനം, അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദാന കാമരാജൻ, മകളീർ മട്ടും, മുംബൈ എക്‌സ്‌പ്രസ്‌ തുടങ്ങി ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്‌.

നാഗ് അശ്വിൻ നിർമിച്ച് അദ്ദേഹത്തിന്റെ പേരിൽ തന്നെ പുറത്തിറക്കിയ ‘സിംഗീതം’ എന്ന ചിത്രമാണ് റാവു അവസാനമായി സംവിധാനം ചെയ്‌തത്‌. തന്റെ 94ആം വയസിൽ ഒരു സിനിമ സംവിധാനം ചെയ്‌തു എന്നത് സിനിമാ ലോകത്തുനിന്നും പ്രേക്ഷകരിൽ നിന്നും അദ്ദേഹത്തിന് വലിയ രീതിയിലുള്ള പ്രശംസ നേടിക്കൊടുത്തിരുന്നു.

തെലുങ്ക് സിനിമയിൽ ടൈം ട്രാവൽ ആശയം അവതരിപ്പിച്ച ‘ആദിത്യ 369‘ ഫാന്റസി-ഫോക്‌ലോർ വിഭാഗത്തിലെ ‘ഭൈരവ ദ്വീപം’ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ പരീക്ഷണാത്‌മകമായ ആഖ്യാനരീതിക്ക് തെളിവാണ്. വിവിധ ഭാഷകളിലായി 60ലധികം ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ദേശീയ ചലച്ചിത്ര പുരസ്‌കാരം, കർണാടക സംസ്‌ഥാന പുരസ്‌കാരം, ഫിലിംഫെയർ അവാർഡുകൾ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE