തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു; ആത്‍മഹത്യക്ക് ശ്രമിച്ച് ഭർത്താവ്

വിസ്‌മയ (30), മകൻ ദക്ഷിണ (4) എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
crime news
Representational Image

തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന് ഭർത്താവിന്റെ ക്രൂരത. തെക്കിനിയേടത്ത് വിജേഷ് ആണ് ഭാര്യ വിസ്‌മയ (30), മകൻ ദക്ഷിണ (4) എന്നിവരെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്.

പിന്നാലെ ആത്‍മഹത്യക്ക് ശ്രമിച്ച വിജേഷ് ഗുരുതരാവസ്‌ഥയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. വിസ്‌മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നപ്പോഴാണ് തറയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ യുവതിയെ കണ്ടത്. തുടർന്ന് മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു.

വിവരം അറിഞ്ഞ് സ്‌ഥലത്ത്‌ എത്തിയ വലപ്പാട് പോലീസ് വിജേഷിനെയും മകനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE