തച്ചങ്കരിക്ക് ജാമ്യം; വിജിലൻസ് കോടതി വിധി മരവിപ്പിച്ച് ഹൈക്കോടതി

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ നാലുവർഷം തടവുശിക്ഷയും 30,84,892 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്കെതിരെ വിധിച്ചത്.

By Senior Reporter, Malabar News
Tomin J Thachankary
ടോമിൻ ജെ തച്ചങ്കരി

കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. തച്ചങ്കരി നൽകിയ അപ്പീലിലാണ് എ. ബദറുദ്ദീന്റെ ഉത്തരവ്. വിധി റദ്ദാക്കിയ കോടതി, തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചു.

കേസിൽ നാലുവർഷം തടവുശിക്ഷയും 30,84,892 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്കെതിരെ വിധിച്ചത്. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. സെപ്‌തംബർ 17 മുതൽ തച്ചങ്കരി ജയിലിലാണ്. 28 ദിവസത്തിന് ശേഷമാണ് മോചനത്തിനുള്ള വിധി ഉണ്ടായിരിക്കുന്നത്.

ഡിഐജിയായിരിക്കെ 2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. എന്നാൽ, അന്വേഷണ ഉദ്യോഗസ്‌ഥർ വരുമാനം കണക്കാക്കിയതിൽ വലിയ പിഴവുകൾ വരുത്തിയെന്നും തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ആയിരുന്നു തച്ചങ്കരിയുടെ വാദം.

അന്വേഷണ ഉദ്യോഗസ്‌ഥരുടെ തെറ്റായ കണക്കിന്റെ അടിസ്‌ഥാനത്തിലാണ്‌ വിചാരണക്കോടതി വിധി പ്രസ്‌താവിച്ചത്‌. വരുമാന സ്രോതസ്സുകൾ പലതും അന്വേഷണ സംഘം പരിഗണിച്ചില്ലെന്നും ഇതിനെ അടിസ്‌ഥാനമാക്കിയുള്ള വിധി നിയമപരമായി നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്.

തച്ചങ്കരിക്ക് ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറലായി സ്‌ഥാനക്കയറ്റം ലഭിച്ചപ്പോഴാണ് വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത്. സ്‌ഥലം വാങ്ങിയ വകയിൽ സ്‌റ്റാംമ്പ് ഡ്യൂട്ടി അടയ്‌ക്കാതെ സർക്കാരിന് നഷ്‌ടം വരുത്തിയെന്നും വിജിലൻസിൻ്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസ് പിന്നീട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും ശേഷം കോട്ടയത്തേക്കും മാറ്റുകയായിരുന്നു.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE