എഐജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്; കാലാവധി അഞ്ചുവർഷം

ഒരുമാസത്തിനകം സിബിഐയിൽ ജോയിൻ ചെയ്യണം.

By Senior Reporter, Malabar News
G Poonguzhali
ജി. പൂങ്കുഴലി

തിരുവനന്തപുരം: എഐജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷൻ. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അഞ്ചുവർഷമാണ് കാലാവധി. ഒരുമാസത്തിനകം സിബിഐയിൽ ജോയിൻ ചെയ്യണം.

മുൻ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാൽസംഗക്കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥയാണ് പൂങ്കുഴലി. ജോയിൻ ചെയ്യുന്നതിന് മുന്നോടിയായി കേസിൽ കുറ്റപത്രം സമർപ്പിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്ന് ബലാൽസംഗ കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌.

ഇതിൽ ഒരു കേസിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചത്. മറ്റുള്ള കേസുകളുടെ അന്വേഷണവും അന്തിമ ഘട്ടത്തിലാണ്. ഐപിഎസ് ഉദ്യോഗസ്‌ഥർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നത് നിർബന്ധമായതുകൊണ്ടാണ് ഈ നടപടിയെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമല്ലെന്നും അധികൃതർ വ്യക്‌തമാക്കി.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE