ഏഷ്യൻ പാരാ ഗെയിംസ്; മെഡൽവേട്ട തുടർന്ന് ഇന്ത്യ, ഷോട്ട്പുട്ടിൽ മൂന്ന് സ്വർണം

ഷോട്ട്പുട്ട് എഫ് 46 വിഭാഗത്തിൽ മൂന്ന് മെഡലും സ്വന്തമാക്കിയ ഇന്ത്യ, ഷോട്ട്പുട്ട് എഫ് 35 വിഭാഗത്തിലും ഹൈജമ്പ് ടി 64 വിഭാഗത്തിലും സ്വർണം നേടി.

By Senior Reporter, Malabar News
asian-para-games-2026

ഐച്ചി നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. പുരുഷൻമാരുടെ ഷോട്ട്പുട്ട് എഫ് 46 വിഭാഗത്തിൽ മൂന്ന് മെഡലും സ്വന്തമാക്കിയ ഇന്ത്യ, ഷോട്ട്പുട്ട് എഫ് 35 വിഭാഗത്തിലും ഹൈജമ്പ് ടി 64 വിഭാഗത്തിലും സ്വർണം നേടി.

ഷോട്ട്പുട്ട് എഫ് 46ൽ സച്ചിൻ ബിലാരിക്കാണ് സ്വർണം. മുഹമ്മദ് യാസർ വെള്ളിയും പർവീൺ വെങ്കലവും നേടി. 15.87 മീറ്റർ ഷോട്ട്പുട്ട് എറിഞ്ഞ് ഏഷ്യൻ ഗെയിംസ് റെക്കോർഡോടെയാണ് സച്ചിന്റെ സ്വർണം. ഹൈജമ്പിൽ പർവീൺ സ്വർണവും ബന്ദി വെള്ളിയും നേടി. 2.05 മീറ്റർ ഉയരം പിന്നിട്ട് ഗെയിംസ് റെക്കോർഡോടെയായിരുന്നു പർവീണിന്റെ സ്വർണം.

ഷോട്ട്പുട്ട് എഫ് 53ൽ ആയുഷ് വർമയും സ്വർണം സ്വന്തമാക്കി. പാരാ ആർച്ചറിയിൽ കോമ്പൗണ്ട് വനിതാ ഡബിൾസ് വിഭാഗത്തിൽ ശീതൾ ദേവിയും പായൽ നാഗും വെള്ളി നേടി. ജാവലിൻ ത്രോയിൽ മഞ്‌ജീതും വനിതാ ഷോട്ട്പുട്ടിൽ ഭാഗ്യശ്രീ ജാദവും വെള്ളി നേടി. പുരുഷൻമാരുടെ 100 മീറ്റർ ടി35ൽ അനുഭവ് ചൗധരിയും ടി 37ൽ രാകേഷ് ഭട്ടും വെങ്കലം നേടി.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE