മരിച്ചവരുടെ ക്ഷേമ പെൻഷൻ തട്ടിയെടുത്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെൻഷൻ

പാലക്കാട് ശ്രീകൃഷ്‌ണപുരം പഞ്ചായത്തിലെ 11ആം വാർഡിൽ ഉൾപ്പെടുന്ന മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌.

By Senior Reporter, Malabar News
Change In The Venue Of CPM State Convention

പാലക്കാട്: മരിച്ചവരുടെ ക്ഷേമ പെൻഷൻ തുക വ്യാജമായി ഒപ്പിട്ട് കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. പാലക്കാട് ശ്രീകൃഷ്‌ണപുരം പഞ്ചായത്തിലെ 11ആം വാർഡിൽ ഉൾപ്പെടുന്ന മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌.

മരിച്ച രണ്ടുപേരുടെ പെൻഷൻ തുക തട്ടിയെടുത്തതായി വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പാർട്ടി നടപടിയെടുത്തത്. ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്‌ഥാനത്ത്‌ നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. വാർഡിലെ പരേതരായ കൃഷ്‌ണൻകുട്ടി പണിക്കർ, നാരായണഗുപ്‌ത എന്നിവരുടെ പെൻഷൻ തുകയാണ് സത്യനാരായണൻ വ്യാജ ഒപ്പിട്ട കൈപ്പറ്റിയത്.

ഇതിൽ കൃഷ്‌ണൻകുട്ടി പണിക്കർ ജൂലൈ ആദ്യവും നാരായണഗുപ്‌ത ഓഗസ്‌റ്റിലും മരിച്ചിരുന്നു. സംഭവം പുറത്തുവന്നതോടെ ശക്‌തമായ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. വിഷയത്തിൽ പോലീസിൽ അടക്കം ഔദ്യോഗികമായി പരാതി നൽകാനുള്ള തയാറെടുപ്പിലാണിവർ.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE