ഖത്തർ കെഎംസിസി കവർച്ചാക്കേസ്; റൊട്ടാന റസാഖിനെ പുറത്താക്കി ലീഗ്

കേസിലെ പ്രതിയായ ബാലകൃഷ്‌ണൻ റസാഖിനും മോഷണത്തിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

By Senior Reporter, Malabar News
Muslim league
Rep. Image

കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിലെ ലോക്കറിൽ നിന്ന് എട്ടരക്കോടി രൂപ കവർന്ന സംഭവത്തിൽ നടപടിയെടുത്ത് മുസ്‌ലിം ലീഗ്. ഖത്തർ കെഎംസിസി പേരാമ്പ്ര മണ്ഡലത്തിലെ റസാഖ് കുന്നുമ്മൽ എന്ന റൊട്ടാന റസാഖിനെ പാർട്ടിയിൽ നിന്നും കെഎംസിസിയിൽ നിന്നും പുറത്താക്കി.

ഖത്തർ കെഎംസിസി ഓഫീസിലെ ലോക്കറിൽ നിന്ന് 31 ലക്ഷം റിയാൽ (എട്ടരക്കോടിയോളം രൂപ) കവർന്നുവെന്നാണ് കേസ്. കെഎംസിസി വൈസ് പ്രസിഡണ്ട് പികെ അബ്‌ദുൾ റഹീം ആണ് പരാതിക്കാരൻ. മോഷണത്തിന് പിന്നിൽ സംഘടനയിലെ അംഗങ്ങൾ തന്നെയാണെന്ന് കേസിൽ കീഴടങ്ങിയ പ്രതി പരപ്പിൽ ബാലകൃഷ്‌ണൻ വെളിപ്പെടുത്തിയിരുന്നു.

റസാഖിനും മോഷണത്തിൽ പങ്കുണ്ടെന്ന് ബാലകൃഷ്‌ണൻ വെളിപ്പെടുത്തിയിരുന്നു. സൗജന്യ വിസയും ഉയർന്ന പ്രതിഫലവും വാഗ്‌ദാനം ചെയ്‌ത്‌ തന്നെ ഖത്തറിൽ എത്തിക്കുകയായിരുന്നു. ശേഷം ഒരു വിലയും ലോഡ്‌ജിലുമായി താമസിപ്പിച്ചെന്നും പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്നും ബാലകൃഷ്‌ണൻ പുറത്തിറക്കിയ വീഡിയോയിൽ പറയുന്നുണ്ട്. ലോക്കർ തകർക്കാൻ നിർബന്ധിച്ചത് തന്നെ ഭീഷണിപ്പെടുത്തിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2025 സെപ്‌തംബർ 18ന് ഖത്തറിലെ അൽ തുമാമയിലെ കെഎംസിസി ഓഫീസിലെ സ്‌ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തശേഷം 31 ലക്ഷം രൂപ റിയാൽ കവർന്നുവെന്നാണ് കേസ്. മോഷണത്തിന് പിന്നാലെ പരാതി ഉയർന്നതോടെ ബാലകൃഷ്‌ണൻ കൊയിലാണ്ടി പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്‌ഥാനാർഥിയായിരുന്നു ബാലകൃഷ്‌ണൻ. കേസിൽ നിലവിൽ ആറ് പ്രതികളാണുള്ളത്. നാലാം പ്രതിയാണ് ബാലകൃഷ്‌ണൻ. മറ്റു പ്രതികളായ കൊയിലാണ്ടി സ്വദേശി ബോബൈ ഷാജി, പയ്യോളി സ്വദേശി റാഷി, ബാവ എന്ന സ്വാലിഹ്, മമ്മളി എന്ന ഹസൻ, നിസാർ എന്നിവർ ഒളിവിലാണ്. സംഭവം നടന്നത് ഖത്തറിലായതിനാൽ അന്വേഷണം ഖത്തറിലേക്കും വ്യാപിപ്പിക്കേണ്ടി വരുമെന്നാണ് പോലീസ് നൽകുന്ന സൂചന.

Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE