കല്പറ്റ: മഞ്ചിക്കണ്ടിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കല്പറ്റയില് പോസ്റ്റര്‍. രക്തസാക്ഷി അനുസ്മരണ കൂട്ടായ്മയുടെ പേരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും എച്ച്ഐഎം യുപി സ്കൂളിന്റെ മതിലിലുമാണു പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
‘മഞ്ചിക്കണ്ടി രക്തസാക്ഷികള്‍ക്ക് ചുവപ്പന്‍ അഭിവാദ്യങ്ങള്‍, ഭരണകൂട കൂട്ടക്കൊലക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുക’ തുടങ്ങിയവയാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. 2019 ഒക്ടോബർ 28നാണു പാലക്കാട് മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
Malabar News: കരിപ്പൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി