ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകരേയും സഹോദരന് ബിനോയ് കോടിയേരിയെയും അനുവദിച്ചില്ല. ബിനീഷിനെ സന്ദര്‍ശിക്കാന്‍ എത്തിയ ഇവരെ ഇഡി ഉദ്യോഗസ്ഥര്‍ മടക്കി അയക്കുകയായിരുന്നു. കൂടാതെ സന്ദര്‍ശനം അനുവദിക്കില്ലെന്ന കര്‍ശന നിര്‍ദേശവും ഇഡി ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായി.
ബിനീഷിനെ കാണാനായി സഹോദരന് ബിനോയ് കോടിയേരിയും അഭിഭാഷകര്‍ക്ക് ഒപ്പം ബെംഗളൂരുവില്‍ എത്തിയിരുന്നു. ബിനീഷിനെ സന്ദര്‍ശിക്കാനായി ഇവര്‍ ഒരു മണിക്കൂറോളം അനുവാദത്തിനായി കാത്ത് നിന്നു. ഇതിന് ശേഷമാണ് സന്ദര്‍ശനം അനുവദിക്കില്ല എന്ന കര്‍ശന മറുപടിയെ തുടര്‍ന്ന് തിരികെ പോയത്. ഇഡി ഉദ്യോഗസ്ഥര്‍ ഇന്നും ബിനീഷ് കോടിയേരിയെ പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു.
Read also : അധികാര സ്ഥാനങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം; മുന്നോക്ക സംവരണത്തിനെതിരെ സമസ്ത