ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു

By News Desk, Malabar News
Bahrain PM Passed Away
Bahrain PM Khalifa Bin Salman Al Khalifa
Ajwa Travels

കെയ്‌റോ: ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്‌ഠിച്ച പ്രധാനമന്ത്രിമാരിൽ ഒരാളായ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. യുഎസിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബഹ്‌റൈൻ റോയൽ കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഖലീഫയുടെ മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സംസ്‌കാര ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും പങ്കെടുക്കുക.

Also Read: ബിഹാർ തെരഞ്ഞെടുപ്പിൽ സന്തോഷം; ബംഗാളിലും യുപിയിലും മത്സരിക്കുമെന്ന സൂചന നൽകി ഉവൈസി

പ്രധാനമന്ത്രിയുടെ മരണത്തിൽ രാജ്യം ഒരാഴ്‌ച ദുഃഖാചരണം നടത്തുമെന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ അറിയിച്ചു. പ്രധാനമന്ത്രിയോടുള്ള ബഹുമാന സൂചകമായി പതാക താഴ്‌ത്തി കെട്ടുകയും സർക്കാർ സ്‌ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കുകയും ചെയ്‌തു. വ്യാഴാഴ്‌ച മുതൽ മൂന്ന് ദിവസത്തേക്ക് സ്‌ഥാപനങ്ങൾ പ്രവർത്തിക്കുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE