എടപ്പാൾ നടുവട്ടത്ത് വാഹനാപകടം; കാളാച്ചാൽ കൊടക്കാട്ട് കുന്ന് സ്വദേശി നാസറിന് ദാരുണാന്ത്യം

By Desk Reporter, Malabar News
Naduvattom lorry bike accident
മരണപ്പെട്ട അബ്‌ദുൽ നാസർ
Ajwa Travels

മലപ്പുറം: ജില്ലയിലെ എടപ്പാളിന് സമീപം തൃശൂര്‍ ദേശീയപാതയിലെ നടുവട്ടത്ത് ലോറി ബൈക്കിലിടിച്ച് അബ്‌ദുൽ നാസർ എന്ന യുവാവ് ദാരുണമായി മരണപ്പെട്ടു. കർണ്ണാടക രജിസ്‌ട്രേഷൻ ലോറിയാണ് ഇടിച്ചത്‌, ഒരാഴ്‌ച മുൻപാണ് ഇദ്ദേഹം ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.

കഴിഞ്ഞ പത്ത് വർഷമായി പ്രവാസം ജീവിതം നയിക്കുന്ന ഈ 44കാരൻ തന്റെ സ്വപ്‌ന ഭവനം പൂർത്തീകരിച്ച് അതിൽ താമസമാക്കാൻ വേണ്ടിയാണ് നാട്ടിലെത്തിയത്. കാളാച്ചാൽ കൊടക്കാട്ട് കുന്ന് സ്വദേശിയായ നാസറിന് ഭാര്യയും രണ്ടു കൊച്ചുകുട്ടികളുമുണ്ട്. പുല്ലൂരവളപ്പിൽ വാവുണ്ണിയുടെ മകനാണ്. നൗഷാദ്, ഇസ്‌മായിൽ, റഫീഖ് എന്നിവർ സഹോദരങ്ങളാണ്.

ഞായറാഴ്‌ച രാത്രി ഏഴര മണിയോടെയാണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ നാസറിനെ നാട്ടുകാർ തൊട്ടരികിലെ ശുകപുരം ആശുപത്രയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലാണ്. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി പോസ്‌റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് നാളെ വിട്ടു നൽകും. മരണാനന്തര ചടങ്ങുകൾ നാളെ.

Most Read: ലീഗിന്റെ തീവ്ര മതവൽക്കരണ രാഷ്‌ട്രീയം കേരളം അംഗീകരിച്ചില്ല; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE