ടെസ്ല, സ്പെയ്സ് എക്സ് ഉടമ ഇലോണ്‍ മസ്ക് ലോകത്തെ ഏറ്റവും വലിയ ധനികന്. ടെസ്ലയുടെ ഓഹരിവില 4.8 ശതമാനം ഉയര്‍ന്നതോടെ ഇലോണ്‍ മസ്കിന്റെ ആസ്തിയില്‍ വന്‍ വര്‍ധന ഉണ്ടായതായി ബ്ളൂബെര്‍ഗ് ബില്ല്യണയര്‍ ഇൻഡക്സ് പറയുന്നു. ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ പിന്തള്ളിയാണ് ഇലോണ്‍ മസ്ക് ഈ നേട്ടത്തിലെത്തിയത്.
മസ്കിന്റെ ആസ്തി 188.5 ബില്ല്യണായി ഉയര്‍ന്നു. ജെഫ് ബെസോസിന്റെ ആസ്തിയേക്കാള്‍ 1.5 ബില്ല്യണ്‍ ഡോളര്‍ അധികമാണിത്. 2017 മുതല്‍ ലോക സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആയിരുന്ന ബെസോസിന്റെ റെക്കോര്‍ഡാണ് ഇലോണ്‍ മസ്ക് തകര്‍ത്തത്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 150 ബില്ല്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് മസ്കിനുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയാണിത്. ഇക്കാലയളവില്‍ ടെസ്ലയുടെ ഓഹരിവില 743 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം വെറും അഞ്ച് ലക്ഷം കാറുകള്‍ മാത്രമാണ് ടെസ്ല നിര്‍മ്മിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഭാവിയിലുണ്ടാകുന്ന വളര്‍ച്ചയാണ് ടെസ്ലയെ സഹായിച്ചത്.
National News: രാജ്യത്ത് ഇന്ന് വീണ്ടും കോവിഡ് വാക്സിന് ഡ്രൈ റണ്‍