റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചു; 3 ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ

By Staff Reporter, Malabar News
BJP
Representational Image

ഹൂഘ്ലി: ചന്ദൻനഗറിൽ ബിജെപി ജില്ലാ യുവ മോർച്ച പ്രസിഡണ്ട് സുരേഷ് ഷാ അടക്കം മൂന്ന് ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ. ഹൂഘ്ലിയിലെ ചന്ദൻനഗറിൽ ബുധനാഴ്‌ച നടത്തിയ റാലിക്കിടെ വിദ്വേഷകരവും അപകീർത്തികരവുമായ മുദ്രാവാക്യം വിളിച്ചതിനാണ് പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.‌

അറസ്‌റ്റിലായ മൂന്നുപേരെയും ചന്ദൻനഗർ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ബുധനാഴ്‌ച ഷായുടെ നേതൃത്വത്തിലാണ് ചന്ദൻനഗറിൽ റോഡ്ഷോ നടന്നത്. എന്നാൽ പ്രകടനത്തിനിടെ പ്രവർത്തകർ ‘രാജ്യദ്രോഹികളെ വെടിവെക്കൂ’ എന്ന  മുദ്രാവാക്യം മുഴക്കുക ആയിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി പശ്‌ചിമ ബംഗാളിൽ ബിജെപി ആക്രമണാത്‌മക പ്രചാരണം നടത്തി വരികയാണ്. സംസ്‌ഥാനത്തെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കെ പശ്‌ചിമ ബംഗാളിൽ ബിജെപി-തൃണമൂൽ പോര് മുറുകുകയായാണ്.

Read Also: ബിജെപി സംസ്‌ഥാന നേതാക്കളെ വിശ്വസിക്കാൻ സാധിക്കില്ല; മേജർ രവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE