റിയാദ്: സൗദിയിൽ 212 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. 160 പേർ രോഗമുക്തി നേടി. സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,65,775 ആയി. 3,57,337 പേർ രോഗമുക്തി നേടി. ആകെ മരിച്ചവരുടെ എണ്ണം 6,342 ആയി.
2,096 സജീവ കോവിഡ് കേസുകളാണ് നിലവിൽ സൗദിയിലുള്ളത്. ഇതിൽ 326 പേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ശേഷിക്കുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.
റിയാദ് (83), കിഴക്കൻ പ്രവിശ്യ (39), മക്ക (35),മദീന (21), വടക്കൻ അതിർത്തി മേഖല (9), ഖസീം (8), നജ്റാൻ (6), ഹാഇൽ (3), അൽബാഹ (3), അസീർ (2), തബൂക്ക് (1), ജീസാൻ (1), അൽജൗഫ് (1) എന്നിങ്ങനെയാണ് രാജ്യത്തെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം.
Read also: ജമ്മു കശ്മീരില് പാകിസ്ഥാന് ആക്രമണം; ഒരു ജവാന് വീരമൃത്യു