ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,545 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 18,002 പേർ രോഗമുക്തി നേടിയപ്പോൾ 163 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.75 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 1,06,25,428 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട് ചെയ്തതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 1,88,688 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ സജീവ കേസുകൾ ഉള്ളത് കേരളത്തിലും(69,998) മഹാരാഷ്ട്രയിലും (46,836) ആണ്.
അതേസമയം ഇതുവരെ 1,02,83,708 പേർ കോവിഡ് മുക്തരായതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 1,53,032 പേർക്ക് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ജനുവരി 21 വരെ 19,01,48,024 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 8,00,242 സാമ്പിളുകൾ വ്യാഴാഴ്ച മാത്രം പരിശോധിച്ചു.
രാജ്യത്ത് ഇതുവരെ 10,43,534 പേർക്കാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയത്.
Read Also: ഏഴ് വാർഡുകളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; കളമശ്ശേരിയിൽ എൽഡിഎഫിന് അട്ടിമറി ജയം